“ഇന്ത്യൻ ടീം മുഴുവൻ ലജ്ജിക്കണം, ജയിക്കാൻ വേണ്ടി ഈ വഴി സ്വീകരിച്ചത് കഷ്ടം” – പിയേഴ്സ് മോർഗൻ

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ ദീപ്തി ശർമ്മ മങ്കാദിങ് വഴി ഡീനിനെ പുറത്താക്കിയത് ഇംഗ്ലീഷ് ക്രിക്കറ്റ് പ്രേമികളെ രോഷാകുലരാക്കിയിരിക്കുക ആണ്‌. പല വിവാദ പരാമർശങ്ങളും നടത്താറുള്ള ഇംഗ്ലീഷ് മാധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗൻ ഇന്ത്യക്ക് എതിരെ ട്വീറ്റ് ചെയ്തു. ഇങ്ങനെ വിജയിക്കുന്നത് വൃത്തിക്കെട്ട രീതി ആണെന്ന് മോർഗൻ ട്വീറ്റ് ചെയ്തു.

20220924 224846

ഇങ്ങനെ വിജയിച്ചതിൽ ഇന്ത്യൻ ടീം മുഴുവൻ ലജ്ജിക്കണം എന്നും പിയേഴ്സ് മോർഗൻ പറഞ്ഞു. ഈ ട്വീറ്റിന് പിന്നാലെ പിയേഴ്സ് മോർഗൻ വലിയ വിമർശനങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ നിന്ന് നേരിടുന്നുണ്ട്.

ഇംഗ്ലീഷ് താരങ്ങളായ സാം ബില്ലിങ്സ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരും ഇന്ത്യയുടെ ഈ രീതിയെ എതിർത്തു രംഗത്തു വന്നു.