ഡാലോട്ടിന് ഇരട്ട ഗോൾ, നാലടിച്ച് പോർച്ചുഗൽ

Picsart 22 09 25 02 00 54 658

യുവേഫ നാഷൺസ് ലീഗിൽ പോർച്ചുഗലിന് ഗംഭീര വിജയം. ഇന്ന് ചെക് റിപബ്ലികിനെ നേരിട്ട പോർച്ചുഗൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ഗോളടിയിൽ അധികം പേര് എടുത്തിട്ടില്ലാത്ത റൈറ്റ് ബാക്ക് ഡിയാഗോ ഡാലോട്ടിന്റെ ഇരട്ട ഗോളുകളാണ് പോർച്ചുഗലിന്റെ ജയത്തിന് കരുത്തായത്‌.

മത്സരത്തിന്റെ 33ആം മിനുട്ടിൽ ആയിരുന്നു ഡാലോട്ടിന്റെ ആദ്യ ഗോൾ. റാഫേൽ ലിയോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ഇതു കഴിഞ്ഞ് ആദ്യ പകുതിയുടെ അവസാനം മറ്റൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബ്രൂണോയും പോർച്ചുഗലിനായി ഗോൾ നേടി. ഇടതു വിങ്ങിൽ നിന്ന് റുയി നൽകിയ ക്രോസ് ബ്രൂണോ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ബ്രൂണോയുടെ പോർച്ചുഗലിനായുള്ള ഒമ്പതാം ഗോളാണിത്.

പോർച്ചുഗൽ

രണ്ടാം പകുതിയിൽ ഡാലോട്ട് വീണ്ടും പോർച്ചുഗലിനായി ഗോൾ നേടി. 52ആം മിനുട്ടിൽ ഒരു ലോങ് റേഞ്ചറിലൂടെ ആയിരുന്നു ഡാലോട്ടിന്റെ രണ്ടാം ഗോൾ. ഇതിനു ശേഷം ജോടയും പോർച്ചുഗലിനായി ഗോൾ നേടി. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ ആയില്ല എന്നത് മാത്രമാണ് പോർച്ചുഗലിന് ഇന്ന് നിരാശ.

ഈ വിജയത്തോടെ പോർച്ചുഗൽ ഗ്രൂപ്പിൽ 10 പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തി.