പരിക്ക് മാറി ഡിബാല എത്തി

- Advertisement -

യുവന്റസ് ആരാധകർക്ക് നിരാശ മാത്രം നിറഞ്ഞ സീസണിക് ചെറിയ ആശ്വാസ വാർത്ത ആണ് ക്ലബുമായി അടുത്ത വൃത്തങ്ങൾ നൽകുന്നത്. അവരുടെ പ്രിയ താരമായ ഡിബാല പരിക്ക് മാറി എത്തുകയാണ്. താരം ടീമിന്റെ ട്രെയിനിങ് സെന്ററിൽ പരിശീലനം ആരംഭിച്ചു. ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് ടീം എത്തുമ്പോൾ ഫസ്റ്റ് ടീമിനൊപ്പം താരം പരിശീലനം നടത്തു. മൂന്ന് ആഴ്ച കൊണ്ട് ഡിബാലയെ യുവന്റസ് ജേഴ്സിയിൽ കാണാൻ കഴിയും എന്നാണ് പ്രതീക്ഷ.

മുട്ടിനേറ്റ പരിക്ക് ആയിരുന്നു ഡിബാലയെ ഇത്രകാലം പുറത്ത് ഇരുത്തിയത്. ഡിബാലയ്ക്ക് ഇത് അത്ര നല്ല സീസൺ ആയിരുന്നില്ല. പരിക്കും മറ്റു ഫിറ്റ്നെസ് ഇഷ്യൂകളും കാരണം സീസൺ ഭൂരിഭാഗവും ഡിബാല പുറത്ത് ആയിരുന്നു നിന്നിരുന്നത്‌‌. ചാമ്പ്യൻസ് ലീഗിലും സീരി എയിലും കിരീട പ്രതീക്ഷ അവസാനിച്ച യുവന്റസ് സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കാൻ ആണ് ഇപ്പോൾ ശ്രമിക്കുന്നത്.

Advertisement