സൗമ്യ സര്‍ക്കാരും മോമിനുള്‍ ഹക്കും വിന്‍ഡീസിലേക്ക്

Sports Correspondent

കഴിഞ്ഞ ദിവസം അയര്‍ലണ്ടിനെതിരെ ബംഗ്ലാദേശ് എ ടീമില്‍ ഇടം പിടിച്ച മോമിനുള്‍ ഹക്ക്, സൗമ്യ സര്‍ക്കാര്‍ എന്നിവരെ വിന്‍ഡീസിനെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അയര്‍ലണ്ട് എയ്ക്കെതിരെ മോമിനുള്‍ ഹക്ക് ഏകദിനത്തിലും സൗമ്യ സര്‍ക്കാര്‍ ടി20യിലും ടീമിന്റെ ക്യാപ്റ്റന്മാരായി ചുമതല വഹിക്കും.

മൂന്ന് ഏകദിനങ്ങള്‍ക്ക് ശേഷം മഷ്റഫേ മൊര്‍തസ, നസ്മുള്‍ ഹൊസൈന്‍, അനമുള്‍ ഹക്ക് എന്നിവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനു പകരമാണ് ഇരുവരും ടി20 സ്ക്വാഡിലേക്ക് എത്തുന്നത്. ഇന്ന് തന്നെ സൗമ്യ സര്‍ക്കാരും മോമിനുള്‍ ഹക്കും വിന്‍ഡീസിലേക്ക് യാത്രയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial