റഷ്യന്‍ ഓപ്പണ്‍, ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

- Advertisement -

റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം അജയ് ജയറാം ഉള്‍പ്പെടെ അഞ്ചോളം ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ റൗണ്ടില്‍ വിജയം. അജയ് ജയറാം, പ്രതുല്‍ ജോഷി, രാഹുല്‍ യാദവ്, മിഥുന്‍ മഞ്ജുനാഥ്, സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗ് എന്നിവരാണ് ആദ്യ റൗണ്ടില്‍ വിജയം നേടിയത്.

പ്രതുല്‍ ജോഷി കാനഡയുടെ ജെഫ്രി ലാമിനെതിരെ 21-11, 21-8 എന്ന സ്കോറിനാണ് വിജയം നേടിയത്. റഷ്യയുടെ മാക്സിം മാകാലോവിനെ 21-11, 21-10 എന്ന സ്കോറിനാണ് രാഹുല്‍ യാദവ് പരാജയപ്പെടുത്തിയത്. അജയ് ജയറാം 21-14, 21-8 എന്ന സ്കോറിനു കാനഡയുടെ താരത്തെ പരാജയപ്പെടുത്തി.

സിദ്ധാര്‍ത്ഥ് പ്രതാപ് സിംഗ് ആണ് ജയം നേടിയ മറ്റൊരു താരം. മലേഷ്യയുടെ ജിയ വേയ് ടാനിനെയാണ് താരം പരാജയപ്പെടുത്തിയത്. സ്കോര്‍ 21-17, 21-16. ബെല്‍ജിയത്തിന്റെ ഏലിയാസ് ബ്രാക്കേയെ 21-14, 21-13 എന്ന സ്കോറിനാണ് മിഥുന്‍ മഞ്ജുനാഥ് കീഴടക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement