വിരമിച്ച പാകിസ്താൻ പേസർ മുഹമ്മദ് ആമിറിന് വിരമിക്കൽ പിൻവലിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ കളിക്കാം എന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേത്തി. മുൻ പി സി ബിൽ ചെയർമാൻ റമീസ് രാജ അമീറിനെ ഒരിക്കലും കളിക്കാൻ അനുവദിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. പാകിസ്ഥാൻ ടീം പരിശീലകർമാരും ക്രിക്കറ്റ് ബോർഡുമായി ഉടക്കി ആയിരുന്നു 2020ൽ ആമിർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
അമീർ പാകിസ്ഥാന് വേണ്ടി വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, വീണ്ടും കളിക്കാൻ താല്പര്യപ്പെടുന്നു എങ്കിൽ ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. സേതി പറഞ്ഞു. 2010ൽ ഇംഗ്ലണ്ടിൽ നടന്ന മാച്ച് ഫിക്സിംഗ് കേസിൽ പെട്ടതിനാൽ മുമ്പ് അഞ്ച് വർഷത്തേക്ക് വിലക്കപ്പെട്ട താരം കൂടിയാണ് ആമിർ. പി സി ബി അനുകൂല നിലപാട് എടുത്തത് കൊണ്ട് ആമിർ തന്റെ തീരുമാനം മാറ്റുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകർ.