“വിരാട് കോഹ്‌ലിയുടെയും ഷമിയുടെയും അഭാവം ഓസ്ട്രേലിയക്ക് മുൻ‌തൂക്കം നൽകും”

India Virat Kohli Tim Paine Rahane Test
Photo: Twitter/@cricketcomau
- Advertisement -

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയും ഇല്ലാത്തത് ഓസ്ട്രേലിയക്ക് മത്സരത്തിൽ മുൻതൂക്കം നൽകുമെന്ന് ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിന്‍ ലാംഗര്‍. എന്നാൽ അവരുടെ അഭാവത്തിൽ ഇന്ത്യൻ ടീമിനെ ഓസ്ട്രേലിയ ചെറുതായി കാണുന്നില്ലെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു.

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലിഎന്നും മുഹമ്മദ് ഷമി ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുനയാണെന്നും ലാംഗര്‍ പറഞ്ഞു. അവരുടെ അഭാവം ഓസ്‌ട്രേലിയക്ക് അനുകൂലമാണെങ്കിലും ആദ്യ ദിനം മുതൽ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ഓസ്ട്രേലിയയുടെ ശ്രമമെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു.

തന്റെ കുഞ്ഞിന്റെ ജന്മവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. അതെ സമയം ആദ്യ ടെസ്റ്റിൽ പരിക്കേറ്റ പുറത്തുപോയ മുഹമ്മദ് ഷമി പരമ്പരയിൽ തുടർന്ന് കളിക്കില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.

Advertisement