ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മടങ്ങിവരാനാണ് ലക്ഷ്യമിടുന്നത് എന്ന് മുഹമ്മദ് ഷമി. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടീം അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റിൽ ഷമി ഉണ്ടാകില്ല എന്നാണ് സൂചന.

കണങ്കാലിന് പരിക്കേറ്റ ഷമിക്ക് ദക്ഷിണാഫ്രിക്ക എതിരായ ടെസ്റ്റ് പരമ്പര നഷ്ടമായിരുന്നു. “എന്റെ കണങ്കാലിന് ചെറിയ സ്റ്റിഫ്നസ് ഉണ്ട്, പക്ഷേ അത് കുഴപ്പമില്ല,” ഷമി പറഞ്ഞു “ഞാൻ എന്റെ പരിശീലന സെഷനുകൾ ആരംഭിച്ചു, ഇംഗ്ലണ്ട് പരമ്പരയിൽ എനിക്ക് തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.” അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആണ് അവസാനമായി ഷമി ടെസ്റ്റിൽ ഇന്ത്യക്ക് ആയി ഇറങ്ങിയത്. ജനുവരി 25ന് ഹൈദരാബാദിലാണ് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.














