ഉമിനീർ ഉപയോഗിച്ചോ അല്ലാതെയോ തനിക്ക് പന്ത് സിങ് ചെയ്യാൻ കഴിയുമെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളറുടെ പ്രതികരണം.
എന്നാൽ ഐ.സി.സി കമ്മിറ്റി പറയുന്നത് പോലെ വിയർപ്പ് ഉപയോഗിച്ച് പന്ത് പോളിഷ് ചെയ്യുന്നത്കൊണ്ട് ഫാസ്റ്റ് ബൗളർമാർക്ക് ഒരു ഗുണവും ഇല്ലെന്ന് മുഹമ്മദ് ഷമി പറഞ്ഞു. ഉമിനീർ പന്തിൽ ഉപയോഗിക്കാതെ താൻ ഇതുവരെ പന്ത് എറിഞ്ഞിട്ടില്ലെന്നും എന്നാൽ കൊറോണ വൈറസ് പടരുന്ന ഈ ഘട്ടത്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിർത്തേണ്ടിവരുമെന്നും ഷമി പറഞ്ഞു. ഉമിനീർ ഉപയോഗിക്കുന്നത് നിർത്താൻ തുടക്കത്തിൽ ബുദ്ധിമുട്ട് ഉണ്ടാവുമെന്നും ചെറുപ്പം കാലം മുതൽ ഉപയോഗിക്കുന്നതാണെന്നും മുഹമ്മദ് ഷമി പറഞ്ഞു.
വരണ്ട പന്തിന്റെ തിളക്കം നിലനിർത്താനായാളം റിവേഴ്‌സ് സിങ് ചെയ്യാൻ സാധിക്കുമെന്നും മുഹമ്മദ് ഷമി പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ നടത്തിയ ലൈവ് ചാറ്റിലാണ് മുഹമ്മദ് ഷമി മനസ്സ് തുറന്നത്.