മെസ്സിയുടെ ഏറ്റവും വലിയ ഗുണം എന്തെന്ന് വ്യക്തമാക്കി ക്രെസ്പോ

- Advertisement -

അർജന്റീന സൂപ്പർ സ്റ്റാർ ലയണൽ മെസ്സിയുടെ ഏറ്റവും വലിയ ഗുണം അദ്ദേഹം പരിക്ക് അഭിനയിച്ച് ഗ്രൗണ്ടിൽ കടക്കാത്തത് ആണെന്ന് മുൻ അർജന്റീന താരം ക്രെസ്പോ. ഡിഫൻഡേഴ്സ് എങ്ങനെ ചവിട്ടൊ താഴെ ഇട്ടാലും എഴുന്നേറ്റ് നിൽക്കാൻ മെസ്സിക്ക് ആകും. അതാണ് മെസ്സിയുടെ ഗുണം എന്ന് ക്രെസ്പോ പറയുന്നു. മെസ്സിയുടെ സ്ഥിരതയും അത്ഭുതപ്പെടുത്തുന്നു എന്ന് ക്രെസ്പോ പറഞ്ഞു.

എതിരാളികളുടെ ഒരോ നീക്കത്തിനും പകരം ഒരു നീക്കം മെസ്സിക്ക് ഉണ്ട്. മെസ്സിയുടെ ശൈലി ഫുട്ബോളിന് മാത്രമല്ല എല്ലാ കായിക മേഖലയിൽ ഉള്ളവർക്കും മാതൃകയാണെന്നും ക്രെസ്പോ പറഞ്ഞു. മെസ്സിയെ പോലെ അർജന്റീനയുടെ വലിയ പ്രതീക്ഷയാണ് ലൗട്ടാരോ മാർട്ടിനെസ് എന്നും ക്രെസ്പോ പറഞ്ഞു. മാർട്ടിനെസിന്റെ ഗ്രൗണ്ടിലെ മനോഭാവം മികച്ചതാണെന്നും ക്രെസ്പോ പറഞ്ഞു.

Advertisement