സിംബാബ്‍വേ നല്‍കിയ 153 റൺസ് വിജയ ലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്ന് ഓപ്പണര്‍മാരായ മൊഹമ്മദ് നൈയിമും സൗമ്യ സര്‍ക്കാരും ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ വിജയം എളുപ്പമാക്കിയത്. എന്നാൽ രണ്ട് റണ്ണൗട്ടുകള്‍ അവസാനത്തോടെ ബംഗ്ലാദേശ് ക്യാമ്പിൽ പരിഭ്രാന്തി പരത്തിയെങ്കിലും മൊഹമ്മദ് നൈയിം പുറത്താകാതെ നിന്ന് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു.
ഒന്നാം വിക്കറ്റിൽ 13.1 ഓവറില്‍ 102 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 50 റൺസ് നേടിയ സൗമ്യ സര്‍ക്കാര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. ബാറ്റിംഗ് തുടര്‍ന്ന നൈയിം തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ മഹമ്മുദുള്ളയും(15) റണ്ണൗട്ട് രൂപത്തിൽ പുറത്താകുകയായിരുന്നു.
നൈയിം 63 റൺസ് നേടിയപ്പോള്‍ താരത്തിന് കൂട്ടായി 16 റൺസ് നേടി നൂറുള്‍ ഹസനും വിജയ സമയത്ത് ക്രീസിലുണ്ടായിരുന്നു.