റിട്ടയര്‍മെന്റ് പിന്‍വലിച്ച് മോയിന്‍ മടങ്ങിയെത്തുമോ?

Sports Correspondent

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് റിട്ടയര്‍ ചെയ്ത ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലി വീണ്ടും മടങ്ങിയെത്തുമെന്ന് സൂചനകള്‍. റിട്ടയര്‍മെന്റ് പിന്‍വലിച്ച് തിരികെ വരുവാന്‍ മോയിന്‍ അലിയോട് ഇംഗ്ലണ്ട് ആവശ്യപ്പെടുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ജാക്ക് ലീഷ് പരിക്കേറ്റ് പുറത്തായതോടെ മോയിന്‍ അലിയോട് റിട്ടയര്‍മെന്റ് പിന്‍വലിച്ച് തിരികെ എത്തുന്നതിനെക്കുറിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആരാഞ്ഞിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.

ലിയാം ലിവിംഗ്സ്റ്റൺ, വിൽ ജാക്ക്സ്, റെഹാന്‍ അഹമ്മദ് എന്നിവരെയും ഇംഗ്ലണ്ട് പരിഗണിക്കുന്നുണ്ട്. എന്നാൽ ഇവരെക്കാള്‍ ഇംഗ്ലണ്ട് താല്പര്യപ്പെടുന്നത് മോയിന്‍ അലിയുടെ സാന്നിദ്ധ്യമാണെന്നാണ് അറിയുന്നത്.