ന്യൂസിലാണ്ടിന് 5 വിക്കറ്റ് നഷ്ടം, വീണ്ടും രക്ഷകരായി മിച്ചലും ബ്ലണ്ടലും

Mitchellblundell

ലീഡ്സ് ടെസ്റ്റിൽ ന്യൂസിലാണ്ടിന് 5 വിക്കറ്റ് നഷ്ടം. ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ടീം 225/5 എന്ന നിലയിലാണ്. ഒരു ഘട്ടത്തിൽ 123/5 എന്ന നിലയിലേക്ക് വീണ ടീമിന്റെ രക്ഷകരായി മാറിയത് ഡാരിൽ മിച്ചലും ടോം ബ്ലണ്ടലുമാണ്.

England

102 റൺസാണ് ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. മിച്ചൽ 78 റൺസും ബ്ലണ്ടൽ 45 റൺസുമാണ് ന്യൂസിലാണ്ടിനായി നേടിയത്. ടോം ലാഥമിനെ പൂജ്യത്തിന് നഷ്ടമായ ശേഷ കെയിന്‍ വില്യംസണും(31), വിൽ യംഗും(20) ചേര്‍ന്ന് 35 റൺസ് രണ്ടാം വിക്കറ്റിൽ നേടിയെങ്കിലും സ്റ്റുവര്‍ട് ബ്രോഡും ജാക്ക് ലീഷും രണ്ട് വീതം വിക്കറ്റ് നേടിയാണ് ന്യൂസിലാണ്ടിനെ പ്രതിസന്ധിയിലാക്കിയത്.