ബാബര്‍ അസമിന്റെ കളി ഓസ്ട്രലേിയന്‍ കാണികള്‍ തീര്‍ച്ചയായും ആസ്വദിച്ചിട്ടുണ്ട് – മൈക്ക് ഹസ്സി

- Advertisement -

ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പാക്കിസ്ഥാന് എടുത്ത് പറയാനാകുന്നത് രണ്ട് താരങ്ങളുടെ പ്രകടനം മാത്രമാണ്. യസീര്‍ ഷായും ബാബര്‍ അസമുമാണ് ആ താരങ്ങള്‍. ഇതില്‍ ബാബര്‍ അസമിന്റെ ചെറുത്ത് നില്പ് ഏവരും എടുത്ത് പറയുന്ന ഒന്നാണ്.

ഇപ്പോള്‍ മൈക്ക് ഹസ്സിയും താരത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ്. ബാബര്‍ അസം വളരെ സംയമനത്തോടെയാണ് ബാറ്റ് വീശിയതെന്നും വളരെ നിയന്ത്രിതമായ ഇന്നിംഗ്സാണ് കളിച്ചതെന്ന് പറഞ്ഞ ഹസ്സി താരത്തിന് വ്യക്തമായ ഗെയിം പ്ലാന്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു.

താരം പരമ്പരയില്‍ ഉടനീളം മികച്ച് നിന്നുവെന്നും ഗാബയില്‍ താരം ശതകം നേടിയത് മികച്ച ഒരു അനുഭവം തന്നെയായിരുന്നുവെന്നും മൈക്ക് ഹസ്സി പറഞ്ഞു. ഓസ്ട്രേലിയന്‍ ആരാധകര്‍ താരത്തിന്റെ ബാറ്റിംഗ് ആസ്വദിച്ചുവെന്നത് തീര്‍ച്ചയായ കാര്യമാണെന്നും മിസ്റ്റര്‍ ക്രിക്കറ്റ് സൂചിപ്പിച്ചു.

അ‍ഡിലെയ്ഡിലും താരത്തിന് മൂന്ന് റണ്‍സിനാണ് ശതകം നഷ്ടമായത്.

Advertisement