ശക്തമായ ലൈനപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിന് ഇറങ്ങുന്നു

ഐ എസ് എൽ സെമി ഫൈനലിലെ ആദ്യ പാദ മത്സരത്തിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂർ എഫ് സിക്ക് എതിരായ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. അവസാന മത്സരത്തിൽ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങൾ ടീമിൽ ഉണ്ട്. സെമി ഫൈനൽ ആയതു കൊണ്ട് തന്നെ ശക്തമായ ടീമാണ് വുകമാനോവിച് അണിനിരത്തുന്നത്. ജീക്സൺ ബെഞ്ചിൽ ആണ് ഉള്ളത്. ആയുശും പൂട്ടിയയും തന്നെ മധ്യനിരയിൽ തുടരുന്നു.

ഡിഫൻസിൽ ഹോർമിപാം ലെസ്കോവിച് എന്നിവർക്ക് ഒപ്പം സ്റ്റാലിനും ഖാബ്രയും ഇറങ്ങുന്നു. സഹൽ, ലൂണ, ഡിയസ്, വാസ്കസ് എന്ന ഫാബുലസ് ഫോർ അറ്റാക്കിലും ഇറങ്ങുന്നു.20220311 183444

Kerala Blasters; Gill, Sanjeev, Hormipam, Leskovic, Khabra, Ayush, Puitea, Sahal, Luna, Diaz, Vasques