പാക്കിസ്ഥാന്‍ വനിതകള്‍ സിംബാബ്‍വേ പര്യടനം നടത്തും

Pakistan
- Advertisement -

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം പാക്കിസ്ഥാന്‍ വനിത ടീം സിംബാബ്‍വേയിലേക്ക് പറക്കും. അവിടെ മൂന്ന് 50 ഓവര്‍ മത്സരങ്ങളും 2 ടി20 മത്സരങ്ങളിലുമാവും ടീമുകള്‍ ഏറ്റുമുട്ടുക. ഫെബ്രുവരി 11 മുതല്‍ 20 വരെയാവും മത്സരങ്ങള്‍ നടക്കുക. സിംബാബ്‍വേയ്ക്ക് ഏകദിന പദവി ഇല്ലാത്തതിനാല്‍ തന്നെ മത്സരങ്ങള്‍ക്ക് ഒഡിഐ സ്റ്റാറ്റസ് ലഭിയ്ക്കില്ല. ടി20 മത്സരങ്ങള്‍ക്ക് അന്താരാഷ്ട്ര പദവി ലഭിയ്ക്കും.

Zimbabwe

ലോകകപ്പ് യോഗ്യതയ്ക്ക് മുമ്പ് ആവശ്യത്തിന് പരിശീലന മത്സരങ്ങള്‍ ആവശ്യമായതിനാല്‍ തന്നെ ഈ പരമ്പര ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ടീം കോച്ച് ഡേവിഡ് ഹെംപ് വ്യക്തമാക്കി. 2019 മേയ്ക്ക് ശേഷം സിംബാബ്‍വേ വനിതകളുടെ ആദ്യത്തെ അന്താരാഷ്ട്ര പരമ്പര കൂടിയാവും ഇത്.

Advertisement