മെന്‍ഡിസിന് ശതകം നഷ്ടം, അതിശക്തം ശ്രീലങ്ക

Sports Correspondent

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍. ഒന്നാം ദിവസം അതിശക്തമായ സ്കോറിലാണ് ശ്രീലങ്ക ചട്ടോഗ്രാം ടെസ്റ്റിൽ നിലകൊള്ളുന്നത്. കുശൽ മെന്‍ഡിസ്(93), ദിമുത് കരുണാരത്നേ (86) എന്നിവര്‍ക്ക് തങ്ങളുടെ ശതകം പൂര്‍ത്തിയാക്കാനായില്ല എന്നത് മാത്രമാണ് ശ്രീലങ്കയ്ക്ക് നിരാശ നൽകുന്നത് ഒന്നാം ദിവസത്തിൽ.

നിഷാന്‍ മധുഷങ്ക 57 റൺസ് നേടി. ആഞ്ചലോ മാത്യൂസ് 23 റൺസ് നേടി പുറത്തായപ്പോള്‍ 34 റൺസുമായി ദിനേശ് ചന്ദിമലും 15 റൺസ് നേടി ധനന്‍ജയ ഡി സിൽവയും ആണ് ക്രീസിലുള്ളത്.

ബംഗ്ലാദേശിന് വേണ്ടി ഹസന്‍ മഹമൂദ് രണ്ട് വിക്കറ്റ് നേടി.