ബംഗ്ലാദേശിന്റെ ടെസ്റ്റ് ഫോര്‍മാറ്റ് ബാറ്റിംഗിലാവും താന്‍ ശ്രദ്ധയൂന്നുക – ക്രെയിഗ് മക്മില്ലന്‍

- Advertisement -

ഏകദിനത്തില്‍ ബംഗ്ലാദേശിന്റെ ബാറ്റിംഗ് ഫോം കുഴപ്പമില്ലാത്തതാണെന്നും ടെസ്റ്റിലും ടി20യിലുമാണ് മെച്ചപ്പെടേണ്ടതെന്ന് വ്യക്തമാക്കി പുതിയ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയ ക്രെയിഗ് മക്മില്ലന്‍. ഈ രണ്ട് ധ്രുവങ്ങളില്ലുള്ള ബാറ്റിംഗ് ശൈലിയെ മെച്ചപ്പെടുത്തുകയെന്ന ശ്രമകരമായ ജോലിയാണ് മക്മില്ലനെ കാത്തിരിക്കുന്നതെങ്കിലും അദ്ദേഹം പറയുന്നത് കൂടുതല്‍ ശ്രദ്ധയൂന്നേണ്ടത് ടെസ്റ്റ് ഫോര്‍മാറ്റിലേക്കാണെന്നാണ്.

വിദേശ ടൂറുകളില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ വിജയം കൊയ്യണമെങ്കില്‍ ബാറ്റിംഗ് ഏറെ മെച്ചപ്പടേണ്ടതുണ്ട്. ശ്രീലങ്കയില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് വരാനുള്ളതെന്നതിനാല്‍ തന്നെ അത് ഒരു ആവേശകരമായ കാര്യമാണ്. ഓരോ താരങ്ങളില്‍ നിന്നും അവരുടെ ബാറ്റിംഗ് രീതികളെക്കുറിച്ച് മനസ്സിലാക്കുവാന്‍ താന്‍ ഏറെ ഉറ്റുനോക്കുന്നുണ്ടെന്നും ക്രെയിഗ് മക്മില്ലന്‍ വ്യക്തമാക്കി.

അവരുടെ വീക്ഷണത്തില്‍ നിന്ന് വിജയത്തിലേക്കുള്ള വഴിയെന്താണെന്ന് മനസ്സിലാക്കിയ ശേഷം തന്റെ ഭാഗത്ത് നിന്ന് ചെറിയ മാറ്റങ്ങള്‍ മാത്രമാകും താന്‍ ലക്ഷ്യമാക്കുന്നതെന്നും മുന്‍ ന്യൂസിലാണ്ട് താരം അഭിപ്രായപ്പെട്ടു. ശ്രീലങ്കയില്‍ വിജയം കുറിച്ചിട്ടുള്ള ഒട്ടേറെ താരങ്ങള്‍ ബംഗ്ലാദേശ് നിരയിലുണ്ടെന്നതാണ് ഏറ്റവും മികച്ച കാര്യമെന്നും മക്മില്ലന്‍ സൂചിപ്പിച്ചു.

Advertisement