മേജർ ലീഗ് ക്രിക്കറ്റ് കിരീടം എം ഐ ന്യൂയോർക്ക് സ്വന്തമാക്കി. സിയാറ്റിൽ ഓർക്കാസിനെതിരെ 7 വിക്കറ്റ് വിജയമാണ് MI ന്യൂയോർക്ക് ഇന്ന് നേടിയത്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിയാറ്റിൽ ഓർക്കാസ് നിശ്ചിത 20 ഓവറിൽ 183-9 എന്ന മികച്ച സ്‌കോറാണ് നേടിയത്. 52 പന്തിൽ 87 റൺസ് നേടിയ ക്വിന്റൺ ഡി കോക്കിന്റെ മിന്നുന്ന പ്രകടനവും 16 പന്തിൽ നിന്ന് 29 റൺസെടുത്ത ശുഭം രഞ്ജന്റെ മികച്ച പ്രകടനവും അവരുടെ ബാറ്റിങിനെ സഹായിച്ചു.
എംഐ ന്യൂയോർക്കിന്റെ ബൗളിംഗ് ആക്രമണം നയിച്ചത് റാഷിദ് ഖാനും ട്രെന്റ് ബോൾട്ടും ആയിരുന്നു, ഇരുവരും യഥാക്രമം 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങിന് ഇറങ്ങിയ, MI ന്യൂയോർക്ക് തുടക്കം മുതൽ പവർ ഹിറ്റിംഗ് നടത്തുകയായിരുന്നു.
വെറും 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം മറികടന്നു. ക്യാപ്റ്റൻ നിക്കോളാസ് പൂരൻ, വെറും 55 പന്തിൽ 137 റൺസ് നേടി തന്റെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 16 പന്തിൽ 50 പൂർത്തിയാക്കിയ പൂരൻ 40 പന്തിൽ സെഞ്ച്വറിയും നേടി. ഒരു ഫ്രാഞ്ചൈസി ടി20 ലീഗിലെ ഏറ്റവും വേഗതയാർന്ന സെഞ്ച്വറി ആയി ഇത്. 13 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്സ്. ഡെവാൾഡ് ബ്രെവിസ് 18 പന്തിൽ 20 റൺസ് നേടി വിജയത്തിൽ പങ്കുവെഹിച്ചു.