മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് പുതിയ സീനിയര്‍ സെലക്ടര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഗുലാം പാര്‍ക്കറെ സീനിയര്‍ സെലക്ടറായി തിരഞ്ഞെടുത്ത് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍. മുംബൈയുടെ രഞ്ജി ട്രോഫി, അണ്ടര്‍ 23 ടീമുകളെ തിരഞ്ഞെടുക്കാനായുള്ള അഞ്ചംഗ സമിതിയിലേക്ക് ഇന്ത്യയുടെ മുന്‍ ഓപ്പണറെയും മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എംസിഎയുടെ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി 10 ഏകദിനങ്ങളും ഒരു ടെസ്റ്റ് മത്സരത്തിലും കളിച്ചിട്ടുള്ള താരമാണ് ഗുലാം പാര്‍ക്കര്‍. തന്റെ സഹോദരന്‍ കഴി‍ഞ്ഞ വര്‍ഷം മുംബൈ സെലക്ടറായിരുന്നുവെന്നും ഇത്തവണ തനിക്ക് കോച്ചിംഗ് ദൗത്യം ഇല്ലാത്തതിനാലും ഒരു അക്കാഡമിയുമായി ബന്ധപ്പെട്ടിട്ടില്ലാത്തതിനാലും താന്‍ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുകയായിരുന്നുവെന്ന് പാര്‍ക്കര്‍ വ്യക്തമാക്കി.

സലീൽ അങ്കോളയാണ് ഈ അഞ്ചംഗ സമിതിയിലെ ചീഫ് സെലക്ടര്‍.