ഹകീമി പാരീസിൽ എത്തി, പ്രഖ്യാപനം ഉടൻ

Img 20210706 000823

അച്റഫ് ഹകീമിയുടെ ട്രാൻസ്ഫർ പി എസ് ജി അടുത്ത 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കും‌. കരാർ ഒപ്പുവെക്കാൻ ആയി താരം പാരീസിൽ എത്തിയതായി താരം തന്നെ ട്വിറ്ററിലൂടെ പറഞ്ഞു. മെഡിക്കൽ പൂർത്തിയായ ഉടനെ പ്രഖ്യാപനം വരും. താരവും പി എസ് ജിയും തമ്മിൽ കഴിഞ്ഞ ആഴ്ച തന്ന്ർ കരാർ ധാരണയിൽ ആയിരുന്നു. ചെൽസിയെ മറികടന്നാണ് പി എസ് ജി ഈ സൈനിംഗ് പൂർത്തിയാക്കിയത്.

പി എസ് ജി 60 മില്യണാകും ഇന്റർ മിലാനിൽ നിന്ന് താരത്തെ സ്വന്തമാക്കുന്നത്. ഇന്റർ മിലാനു വേണ്ടി ഈ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച റൈറ്റ് ബാക്ക് അഷ്റഫ് ഹകീമിയെ സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് ഇന്റർ മിലാൻ വിൽക്കുന്നത്‌.

കഴിഞ്ഞ സീസണിൽ 45 മില്യണായിരുന്നു ഹകീമി റയൽ മാഡ്രിഡിൽ നിന്ന് ഇന്റർ മിലാനിലേക്ക് എത്തിയത്. റയൽ മാഡ്രിഡിൽ നിന്ന് ലോണടിസ്ഥാനത്തിൽ ഹകീമി ജർമ്മനിയിൽ ഡോർട്മുണ്ടിനായി രണ്ട് വർഷം കളിച്ച് ലോക ശ്രദ്ധ നേടിയിരുന്നു. ഹകീമിക്ക് പിന്നാലെ റാമോസിന്റെ ട്രാൻസ്ഫറും പി എസ് ജി പ്രഖ്യാപിക്കും. റാമോസും പാരീസിൽ എത്തിയിട്ടുണ്ട്.

Previous articleമുംബൈ ക്രിക്കറ്റ് അസോസ്സിയേഷന് പുതിയ സീനിയര്‍ സെലക്ടര്‍
Next articleപ്രായം ഒരു വിഷയമല്ല! വിംബിൾഡൺ ക്വാർട്ടറിൽ എത്തുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഫെഡറർ