മാൻസുകിച് ഇനി മിലാന്റെ താരം

ക്രൊയേഷ്യൻ താരമായ മാൻസുകിച് ഇനി എ സി മിലാനിൽ. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കി എ സി മിലാനുമായി കരാർ ഒപ്പുവെക്കും. ഫ്രീ ഏജന്റായ മാൻസുകിച് ഒന്നര വർഷത്തെ കരാർ ആകും മിലാനിൽ ഒപ്പുവെക്കുക‌. മുൻ യുവന്റസ് താരത്തിന്റെ പരിചയസമ്പത്ത് ടീമിന് ഗുണമാകുൻ എന്ന വിശ്വാസത്തിലാണ് പിയോളി മാൻസുകിചിനെ ടീമിൽ എത്തിക്കുന്നത്‌

ഖത്തർ ക്ലബായ അൽ ദുഹൈലിൽ കളിക്കുക ആയിരുന്നു മാൻസുകിച് ആ ക്ലബുമായുള്ള കരാർ അവസാനിപ്പിച്ചിരുന്നു‌. ഖത്തറിൽ പോലും മുമ്പ് നാലു സീസണുകളോളം യുവന്റസിനൊപ്പം ആയിരുന്നു മാൻസുകിച് കളിച്ചിരുന്നത്. നാലു ലീഗ് കിരീടങ്ങളും മാൻസുകിച് ഇറ്റലിയിൽ നേടിയിരുന്നു. ക്രൊയേഷ്യയെ കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരമാണ് മാൻസുകിച്. മുമ്പ് ബയേൺ മ്യൂണിക്ക്, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ക്ലബുകൾക്കായൊക്കെ മാൻസുകിച് കളിച്ചിട്ടുണ്ട്.

Previous articleസിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4, ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്
Next articleമഴ തടസ്സമായി എത്തി, അവസാന ദിവസം ജയിക്കാൻ ഇന്ത്യക്ക് വേണ്ടത് 324 റൺസ്