വിശാഖപട്ടണത്തിലെ ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ധോണി ചെയ്തത് ശരിയെന്ന് അഭിപ്രായപ്പെട്ട മാക്സ്വെല്‍. 20 ഓവറില്‍ നിന്ന് ഇന്ത്യ 126 റണ്‍സ് മാത്രമാണ് നേടിയത്. അതില്‍ ധോണി 37 പന്തില്‍ നിന്ന് 29 റണ്‍സ് നേടി പുറത്താകാതെ നിന്നു. ടി20യില്‍ അത് ഒരു മോശം സ്ട്രൈക്ക് റേറ്റ് ആയിരുന്നുവെങ്കിലും വിക്കറ്റിന്റെ സ്വഭാവം വെച്ച് ധോണിയെ കുറ്റം പറയാനാകില്ലെന്നാണ് മാക്സ്വെല്‍ പറഞ്ഞത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തി വരാറുള്ള ഡാര്‍സി ഷോര്‍ട്ടും പതിവില്‍ നിന്ന് വിപരീതമായി 37 പന്തില്‍ നിന്ന് 37 റണ്‍സാണ് നേടിയത്. അതേ സമയം ഗ്ലെന്‍ മാക്സ്വെല്ലും(43 പന്തില്‍ 56) കെഎല്‍ രാഹുലും(36 പന്തില്‍ 50) മാത്രമാണ് ഈ പിച്ചില്‍ നിന്ന് വേഗത്തില്‍ സ്കോര്‍ ചെയ്തത്. വിരാട് കോഹ്‍ലി 17 പന്തില്‍ 24 റണ്‍സ് നേടിയെങ്കിലും ക്രീസില്‍ അധിക സമയം ചെലവഴിക്കാനായില്ല.
അവസാന ഓവറില്‍ ധോണി ഒരു സിക്സ് നേടിയെങ്കിലും പിന്നീട് ഓവറില്‍ നിന്ന് വൈഡിലൂടെ ലഭിച്ച ഒരു റണ്‍സ് കൂടിയെ ധോണിയ്ക്ക് നേടാനായുള്ളു എന്നത് തന്നെ പിച്ചിന്റെ ദുര്‍ഘടം പിടിച്ച അവസ്ഥയെ സൂചിപ്പിച്ചുവെന്നാണ് ഓസ്ട്രേലിയയുടെ വെടിക്കെട്ട് താരം പറഞ്ഞത്. അവസാന ഓവറില്‍ ധോണിയെ ഒരു ബൗണ്ടറിയില്‍ മാത്രം ഒതുക്കാനാകുക എന്നത് പ്രയാസകരമായ കാര്യമാണ്. പിച്ച് ഒരു പ്രധാന ഘടകം ആയിരുന്നുവെന്നത് ഇത് വ്യക്തമാക്കുന്നു.