മാക്സ്വെൽ ടി20യിൽ ഓസ്ട്രേലിയയെ നയിക്കണം – റിക്കി പോണ്ടിംഗ്

ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആരോൺ ഫി‍ഞ്ച് ടി20 ക്യാപ്റ്റന്‍സിയിൽ നിന്നും സ്ഥാനം ഒഴിയുകയോ ഫോര്‍മാറ്റിൽ നിന്ന് റിട്ടയര്‍ ചെയ്യുകയോ ചെയ്താൽ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി ഗ്ലെന്‍ മാക്സ്വെൽ വരണം എന്ന് അഭിപ്രായപ്പെട്ട് റിക്കി പോണ്ടിംഗ്.

ടി20 ലോകകപ്പ് സെമി കാണാതെ ഓസ്ട്രേലിയ പുറത്തായതോടെ നേതൃത്വത്തിൽ ഒരു മാറ്റം വരുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് റിക്കി പോണ്ടിംഗ് വ്യക്തമാക്കി. ഐപിഎലിലും ബിഗ് ബാഷിലും എല്ലാം ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുത്തിട്ടുള്ള മാക്സ്വെല്ലിന് ഓസ്ട്രേലിയയുടെ ടി20 നായകന്‍ ആകാനാകുമെന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരം പറഞ്ഞത്.

ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സിന് ഏകദിന ദൗത്യം കൂടി ഉണ്ടെന്നതിനാൽ തന്നെ ടി20 ദൗത്യം കൂടി വന്നാൽ അത് അധിക ഭാരം ആകുമെന്നും റിക്കി പോണ്ടിംഗ് സൂചിപ്പിച്ചു.