മാക്സ്‌വെൽ വെടിക്കെട്ട്, ഓസ്ട്രേലിയ രണ്ടാം ടി20യും ജയിച്ചു

Newsroom

വെസ്റ്റിൻഡീസിന് എതിരായ രണ്ടാം ടി20യിലും ഓസ്ട്രേലിയക്ക് വിജയം. ഇന്നും അവർ ആദ്യം ബാറ്റു ചെയ്ത് വലിയ സ്കോർ ഉയർത്തി. 20 ഓവറിൽ 241-4 എന്ന സ്കോർ ഓസ്ട്രേലിയ ഉയർത്തി. മാക്സ്‌വെലിന്റെ സെഞ്ച്വറി ആണ് ഓസ്ട്രേലിയക്ക് കരുത്തായത്. 55 പന്തിൽ നിന്ന് 120 റൺസ് എടുത്ത മാക്സ്‌വെൽ പുറത്താകാതെ നിന്നു‌. 8 സിക്സും 12 ഫോറും താരം അടിച്ചു.

ഓസ്ട്രേലിയ 24 02 11 18 44 37 171

14 പന്തിൽ നിന്ന് 31 റൺസ് അടിച്ച ടോം ഡേവിഡ്, 12 പന്തിൽ നിന്ന് 29 റൺസ് അടിച്ച മിച്ചൽ മാർഷ് എന്നിവരും ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് എത്താൻ സഹായിച്ചു.

വലിയ ലക്ഷ്യം പൊരുതി ഇറങ്ങിയ വെസ്റ്റിൻഡീസ് 20 ഓവറിൽ 207-9 എന്ന നിലയിൽ ചെയ്സ് അവസാനിപ്പിച്ചു. 36 പന്തിൽ 63 റൺസ് എടുത്ത റോമൻ പവൽ, 16 പന്തിൽ 37 റൺസ് എടുത്ത റസൽ എന്നിവർ പൊരുതി നോക്കി എങ്കിലും ലക്ഷ്യം അവർക്ക് എത്തിപ്പിടിക്കാൻ ആവുന്നത് ആയിരുന്നില്ല. ഈ ജയത്തോടെ ഓസ്ട്രേലിയ പരമ്പരയിൽ 2-0ന് മുന്നിൽ എത്തി.