വിന്‍ഡീസ് പരമ്പര ഉപേക്ഷിച്ച് ആഞ്ചലോ മാത്യൂസ് നാട്ടിലേക്ക് മടങ്ങുന്നു

Angelomatthews

ശ്രീലങ്കയുടെ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ് വിന്‍ഡീസ് പര്യടനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നു. താരം വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് ഉടനെ മടങ്ങുകയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് അറിയിച്ചത്. മാത്യൂസാണ് ദസുന്‍ ഷനകയുടെ അഭാവത്തില്‍ ടീമിനെ ടി20 പരമ്പരയില്‍ നയിച്ചത്.

പരമ്പരയില്‍ താരത്തിന് ബാറ്റിംഗില്‍ കാര്യമായ സംഭാവന നല്‍കുവാന്‍ സാധിച്ചിരുന്നില്ല. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും മോശം ബാറ്റിംഗ് പ്രകടനം ആണ് മാത്യൂസ് പുറത്തെടുത്ത്.

പരമ്പരയില്‍ ഇനി രണ്ട് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ബാക്കിയുള്ളത്.

Previous articleഇംഗ്ലണ്ട് ടി20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം: വിരാട് കോഹ്‌ലി
Next articleഇന്ത്യയുടെ ലോകകപ്പിലെ സാധ്യതകളില്‍ പ്രധാനം ബൗളിംഗ് യൂണിറ്റിന്റെ പ്രകടനം – സ്മൃതി മന്ഥാന