ക്രിക്കറ്റിൽ നിന്ന് വിരമിച്ച മനോജ് തിവാരി തനിക്ക് എം എസ് ധോണിയോട് ഒരു ചോദ്യം ഉണ്ട് എന്ന് പറഞ്ഞു. സെഞ്ച്വറി നേടിയിട്ടും ഇന്ത്യൻ ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് എംഎസ് ധോണിയോട് ചോദിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മനോജ് തിവാരി മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ തൻ്റെ 104* റൺസിനെ ഓർമ്മിപ്പിച്ച് സംസാസിക്കുകയായിരുന്നു തിവാരി.
“എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം ഈ ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ തീർച്ചയായും ഈ ചോദ്യം ചോദിക്കും, സെഞ്ച്വറി നേടിയതിന് ശേഷം എന്തുകൊണ്ടാണ് എന്നെ ടീമിൽ നിന്ന് പുറത്താക്കിയത്, വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ സുരേഷ് റെയ്‌നയോ ആരും റൺസ് സ്‌കോർ ചെയ്യാതിരുന്ന പരമ്പര ആയിരുന്നിട്ടും എന്നെ പുറത്താക്കിയത് എന്തിനാണ് എന്ന് ധോണിയോട് ചോദിക്കണം. എനിക്ക് ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ല,” മനോജ് തിവാരി പറഞ്ഞു.
“എനിക്ക് ഇന്ത്യക്കായി ടെസ്റ്റ് ക്യാപ്പ് ലഭിച്ചില്ല. ഞാൻ 65 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച് പൂർത്തിയാക്കിയപ്പോൾ എൻ്റെ ബാറ്റിംഗ് ശരാശരി 65 ആയിരുന്നു. ഓസ്‌ട്രേലിയൻ ടീം അന്ന് ഇന്ത്യയിൽ പര്യടനം നടത്തിയിരുന്നു, ഒരു സൗഹൃദ മത്സരത്തിൽ ഞാൻ 130 റൺസ് നേടിയിരുന്നു, ഇംഗ്ലണ്ടിനെതിരെ ഒരു സൗഹൃദ മത്സരത്തിൽ 93 റൺസും ഞാൻ നേടി. ഞാൻ ടീമിൽ എത്തുന്നതിൻ വളരെ അടുത്തായിരുന്നു, പക്ഷേ പകരം അവർ യുവരാജ് സിങ്ങിനെ തിരഞ്ഞെടുത്തു. അതിനാൽ ഒരു ടെസ്റ്റ് ക്യാപ്പ് ലഭിച്ചില്ല, ഞാൻ സെഞ്ച്വറി നേടിയതിന് ശേഷം എന്നെ ഏകദിനത്തിൽ നിന്ന് പുറത്താക്കി.” മനോജ് പറഞ്ഞു.
“എൻ്റെ ഹൃദയത്തിൽ പല പേരുകളുണ്ട്, പക്ഷേ പേരുകളൊന്നും എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പേരുകൾ എടുക്കുന്നത് ശരിയായ കാര്യമല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.