സഞ്ജയ് മഞ്ജരേക്കർ കമേന്ററ്ററായി തിരികെയെത്തും

Newsroom

വിവാദ പരാമർശങ്ങളെ തുടർന്ന് ഐ പി എല്ലിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിരുന്ന സഞ്ജയ് മഞ്ജരേക്കാർ കമന്റേറ്റർ പാനലിലേക്ക് തിരികെയെത്തുന്നു. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലാകും സഞ്ജയ് മഞ്ജരേക്കർ കമന്ററി പറയുക. സോണി നെറ്റ്‌വർക്ക് മഞ്ജരേക്കറുമായി കരാർ ഒപ്പുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‌. ആരാധകരുടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയതോടെ ആയിരുന്നു ഐ പി എല്ലിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തിയത്.

അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഹർഷ ബോഗ്ലെ, സുനിൽ ഗവാസ്കർ എന്നിവരാകും സഞ്ജയ് മഞ്ജരേക്കറിനൊപ്പം ഉണ്ടാകുന്ന ഇന്ത്യൻ കമന്ററി സംഘം. ഇവർക്ക് ഒപ്പം ആൻഡ്ര്യു സൈമണ്ട്സ്, മൈക്കിൾ ക്ലാർക്ക്, ഗ്ലെൻ മഗ്രാത്ത് എന്നിവരെയും സോണി സമീപിച്ചിട്ടുണ്ട്.