ബംഗ്ലാദേശ് ടീമിൽ നിന്ന് മഹ്മദുള്ള പുറത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‌വെക്കെതിരെയുള്ള ഏക ടെസ്റ്റിനുള്ള ബംഗ്ലാദേശ് ടീമിൽ നിന്ന് ബാറ്റ്സ്മാൻ മഹ്മൂദുള്ള പുറത്ത്. അതെ സമയം സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാൻ പരമ്പരയിൽ നിന്ന് വിട്ടുനിന്ന വിക്കറ്റ് കീപ്പർ മുഷ്‌ഫിഖുർ റഹിം ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പാകിസ്ഥാനെതിരെ കളിച്ച ടീമിൽ നിന്ന് നാല് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് സിംബാബ്‌വെയെ നേരിടുന്നത്.

ഫാസ്റ്റ് ബൗളർ മുസ്താഫിസുർ റഹ്‌മാൻ, മെഹ്ദി ഹസൻ, അൽ അമിൻ ഹുസൈൻ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്. മഹ്മദുള്ളയെ കൂടാതെ ബാറ്റ്സ്മാൻ സൗമ്യ സർക്കാർ, ഫാസ്റ്റ് ബൗളർ റൂബൽ ഹൊസൈൻ, അൽ അമിൻ ഹുസൈൻ എന്നിവർക്ക് ടീമിൽ ഇടം ലഭിച്ചിട്ടില്ല. അവസാനം കളിച്ച 6 മത്സരങ്ങൾ പരാജയപ്പെട്ട ബംഗ്ലാദേശ് ജയം തേടിയാണ് ബംഗ്ലാദശിനെതിരെ ഇറങ്ങുന്നത്. ടെസ്റ്റ് മത്സരം കൂടാതെ മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടി20 മത്സരങ്ങളും സിംബാബ്‌വെ ബംഗ്ലാദേശിൽ കളിക്കും.

Squad: Mominul Haque (c), Tamim Iqbal, Saif Hassan, Najmul Hossain, Mushfiqur Rahim, Mohammad Mithun, Liton Das, Taijul Islam, Abu Jayed, Nayeem Hasan, Ebadat Hossain, Taskin Ahmed, Mehidy Hasan, Mustafizur Rahman, Hasan Mahmud, Yasir Ali