മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തേ അന്തരിച്ചു

- Advertisement -

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തേ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. 86 വയസ്സുണ്ടായിരുന്നു മരണ സമയത്ത് ആപ്തേയ്ക്ക്. ഇന്ത്യയ്ക്കായി 1950കളുടെ തുടക്കത്തില്‍ കളിച്ചിട്ടുള്ള താരം 7 ടെസ്റ്റുകളില്‍ മത്സരിക്കാനിറങ്ങി. ഇതില്‍ അഞ്ചെണ്ണം വിന്‍ഡീസിലായിരുന്നു. 542 റണ്‍സ് നേടിയ താരം രണ്ട് ശതങ്ങള്‍ നേടിയിട്ടുണ്ട്.

മാധവ് ആപ്തേ കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ചെണ്ണം വിന്‍ഡീസില്‍ വെച്ചായിരുന്ന അവിടെ 163 എന്ന ഉയര്‍ന്ന സ്കോര്‍ നേടുവാനും താരത്തിന് സാധിച്ചിരുന്നു. വിന്‍ഡീസിന്റെ അക്കാലത്തെ പേര് കേട്ട പേസ് ബൗളിംഗ് നിരയ്ക്കെതിരെയായിരുന്നു ഈ പ്രകടനം. എന്നാല്‍ വിജയകരമായ പ്രകടനം താരം പുറത്തെടുത്തുവെങ്കിലും പിന്നീട് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുവാന്‍ താരത്തിനെ തിരഞ്ഞെടുത്തിരുന്നില്ല.

മുംബൈയ്ക്കും ബംഗാളിനും വേണ്ടി താരം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. 67 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ 3 എണ്ണം ബംഗാളിന് വേണ്ടിയായിരുന്നു.

 

Advertisement