ലണ്ടൻ, ജൂലൈ 12: ലോർഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാന സെഷനിൽ ഇന്ത്യ ഓളൗട്ട് ആയി. ഇംഗ്ലണ്ട് ഉയർത്തിയ 387 റൺസ് എന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ മറികടക്കാൻ ഇന്ത്യക്ക് ആയില്ല. ഇന്ത്യയും 387 റൺസിനാണ് ഓളൗട്ട് ആയത്.

മൂന്നാം ദിനം രണ്ടാം സെഷനിൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് രവീന്ദ്ര ജഡേജയും നിതീഷ് കുമാറും ചേർന്ന് ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു. നിതീഷ് കുമാർ പുറത്തായതിന് ശേഷം വാഷിംഗ്ടൺ സുന്ദർ ക്രീസിലെത്തുകയും ഇംഗ്ലീഷ് ബൗളിംഗിനെ മികച്ച രീതിയിൽ പ്രതിരോധിച്ച് ജഡേജയ്ക്ക് മികച്ച പിന്തുണ നൽകുകയും ചെയ്തു.
സ്കോർ 376ൽ നിൽക്കെ ജഡേജയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജഡേജ 72 റൺസ് എടുത്താണ് പുറത്തായത്. ആകാശ് 7 റൺസിലാണ് പുറത്തായത്. പിറകെ ബുംറയും ഔട്ട് ആയി. വാഷിങ്ടൺ 400ലേക്ക് എത്തിക്കാൻ ശ്രമിച്ചു എങ്കിലും 23ൽ നിൽക്കെ ഔട്ട് ആയി.