ലോർഡ്‌സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറായ 387 റൺസിന് മറുപടിയായി ഇന്ത്യ 44/1 എന്ന നിലയിലാണ്. ഇന്ത്യ ഇപ്പോഴും 343 റൺസ് പിന്നിലാണ്.
തുടക്കത്തിൽ യശസ്വി ജയ്‌സ്വാൾ മികച്ച തുടക്കം നൽകി. എട്ട് പന്തിൽ നിന്ന് മൂന്ന് ബൗണ്ടറികൾ അദ്ദേഹം നേടി. എന്നാൽ അദ്ദേഹത്തിന്റെ ആക്രമണോത്സുകമായ സമീപനം വിനയായി. ജോഫ്ര ആർച്ചറിന് തന്റെ വിക്കറ്റ് സമ്മാനിച്ച് ജയ്സ്വാൾ മടങ്ങി. രണ്ടാം ഓവറിൽ ജയ്‌സ്വാൾ പുറത്തായപ്പോൾ ഇന്ത്യ 13/1 എന്ന നിലയിലായിരുന്നു.
പിന്നീട് കെ.എൽ. രാഹുലും കരുൺ നായരും ചേർന്ന് പിന്നീട് ശ്രദ്ധയോടെ ബാറ്റ് ചെയ്ത് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. രാഹുൽ 34 പന്തിൽ 13 റൺസ് നേടി ശ്രദ്ധയോടെ കളിച്ചപ്പോൾ, കരുൺ നായർ തന്റെ ഇന്നിംഗ്സ് പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ആത്മവിശ്വാസം നേടി. ചായക്ക് പിരിയുമ്പോൾ 42 പന്തിൽ നിന്ന് 18 റൺസായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.