ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഈ സീസണിൽ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് ആദ്യ വിജയം. ഇന്ന് ഏഷ്യൻ ലയൺസിനെതിരെ പത്തു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. വെരറും 12.3 ഓവറിൽ 158 ചെയ്സ് ചെയ്യാൻ ഇന്ത്യക്ക് ആയി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഏഷ്യൻ ലയൺസ് 20 ഓവറിൽ 5 വിക്കറ്റിന് 157 റൺസാണ് എടുത്തത്. 48 പന്തിൽ നിന്ന് 69 റൺസ് എടുത്ത ഉപുൾ തരംഗയും 27 പന്തിൽ നിന്ന് 32 റൺസ് എടുത്ത ദിൽഷനുമാണ് ഏഷ്യൻ ലയൺസിനായി തിളങ്ങിയത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ മഹാരാജാസ് ആക്രമിച്ചു തന്നെ കളിച്ചു. ഓപ്പണർമാരായ ഉത്തപ്പയും ഏഷ്യൻ ലയൺസിന്റെ ബൗളർമാരെ എല്ലാ ഭാഗത്തും പ്രഹരിച്ചു. ഉത്തപ്പ 39 പന്തിൽ 88 റൺസ് എടുത്തു. 5 സിക്സും 11 ഫോറും അടങ്ങുന്നത് ആയിരുന്നു ഈ ഇന്നിംഗ്സ്. ഗംഭീർ 36 പന്തിൽ 61 റൺസും എടുത്തു. ഗംഭീർ ആണ് ലെജൻഡ്സ് ലീഗിലെ ഇപ്പോഴത്തെ ടോപ് സ്കോറർ. ഗംഭീറിന്റെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറി ആണിത്.
ഇന്ത്യൻ മഹാരാജാസിന്റെ ആദ്യ വിജയം മാത്രമാണിത്. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടിരുന്നു.