ലക്ഷ്മി രതന്‍ ശുക്ല ബംഗാള്‍ യുവ നിരയുടെ കോച്ച്

Sports Correspondent

ലക്ഷ്മി രതന്‍ ശുക്ലയെ ബംഗാള്‍ അണ്ടര്‍ 23 സംംഘത്തിന്റെ കോച്ചായി നിയമിച്ച് ക്രിക്കറ്റ് അസോസ്സിയേഷന്‍ ഓഫ് ബംഗാള്‍. 2015ൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ താരം ആറ് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരികെ എത്തുന്നത്.

സീനിയര്‍ ടീമിന്റെ മുഖ്യ കോച്ചായി അരുൺ ലാലിനെയും ബാറ്റിംഗ് കൺസള്‍ട്ടന്റായി വിവിഎസ് ലക്ഷ്മണെയും നിലനിര്‍ത്തുവാന്‍ അസോസ്സിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്.