മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ ഉടൻ തന്നെ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി തലവൻ സ്ഥാനം ഏറ്റെടുക്കും. വരുന്ന ഡിസംബർ 13ന് ലക്ഷ്മൺ NCA തലവൻ സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ന്യൂസിലാൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് അവസാനിക്കുന്നതോടെ ടെലിവിഷൻ ജോലിയിൽ നിന്ന് ലക്ഷ്മൺ വിട്ടുനിൽക്കും.
കഴിഞ്ഞ ദിവസം അവസാനിച്ച ബി.സി.സി.ഐ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഈ കാര്യത്തിൽ വ്യക്തത വന്നത്. നേരത്തെ രാഹുൽ ദ്രാവിഡ് ആയിരുന്നു നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ. തുടർന്ന് രാഹുൽ ദ്രാവിഡ് ഇന്ത്യൻ പരിശീലകനായതോടെയാണ് NCA തലവനായി ലക്ഷ്മന്റെ പേര് നിർദേശിക്കപ്പെട്ടത്. കൂടാതെ മുൻ ഓസ്ട്രേലിയ – ഇംഗ്ലണ്ട് ബൗളിംഗ് പരിശീലകനായ ട്രോയ് കൂലിയെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ ബൗളിംഗ് പരിശീലകനാണ് നിയമിച്ചിട്ടുണ്ട്.













