ഇന്ത്യൻ ബൗളർമാർ തുടങ്ങി, ന്യൂസിലാൻഡിന് ആദ്യ വിക്കറ്റ് നഷ്ട്ടം

Staff Reporter

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ടിറങ്ങിയ ന്യൂസിലാൻഡിനു ആദ്യ വിക്കറ്റിന് നഷ്ട്ടം. മൂന്നാം ദിവസം ചായക്ക് പിരിയുമ്പോൾ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 13 റൺസ് എടുത്തിട്ടുണ്ട്. 6 റൺസ് എടുത്ത ടോം ലതാമിനെ അശ്വിൻ വിക്കറ്റിന് മുൻപിൽ കുടുക്കുകയായിരുന്നു.

7 റൺസുമായി വിൽ യങ് ആണ് നിലവിൽ ക്രീസിൽ ഉള്ളത്. നിലവിൽ ന്യൂസിലാൻഡ് ഇൻഡ്യക്കയെക്കാൾ 527 റൺസ് പിറകിലാണ്. സ്പൈഡർ കാമറ മത്സരം തടസപ്പെടുത്തുന്ന രീതിയിൽ കുടുങ്ങിയതിനെ തുടർന്ന് നേരത്തെ ചായക്ക് പിരിയാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.