ശതകത്തിന് ശേഷം ലാഥം പുറത്ത്, ഡെവൺ കോൺവേയ്ക്ക് ശതകം നഷ്ടം

Sports Correspondent

കറാച്ചിയിൽ പാക്കിസ്ഥാന്റെ കൂറ്റന്‍ സ്കോറിന് മറുപടിയായി മികച്ച നിലയിൽ ന്യൂസിലാണ്ട്. ന്യൂസിലാണ്ട് ഓപ്പണര്‍മാരായ ടോം ലാഥവും ടോം ലാഥവും ഒന്നാം വിക്കറ്റിൽ 183 റൺസ് നേടിയപ്പോള്‍ 92 റൺസ് നേടിയ കോൺവേയുടെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. സ്കോര്‍ 231 റൺസിലെത്തിയപ്പോള്‍ ടോം ലാഥമിനെയും ന്യൂസിലാണ്ടിന് നഷ്ടമായി.

19 റൺസുമായി കെയിന്‍ വില്യംസണും 10 റൺസ് നേടി ഹെന്‍റി നിക്കോള്‍സുമാണ് ന്യൂസിലാണ്ടിനായി ക്രീസിലുള്ളത്. 245/2 എന്ന സ്കോര്‍ നേടിയ ന്യൂസിലാണ്ടിന് പാക്കിസ്ഥാന്റെ സ്കോറിനൊപ്പമെത്തുവാന്‍ 193 റൺസ് കൂടി നേടണം.