ലങ്കന്‍ പ്രീമിയര്‍ ലീഗിലെ ഫ്രാഞ്ചൈസികളായ ദാംബുല്ല വൈക്കിംഗ്, കൊളംബോ കിംഗ്സ് എന്നിവരെ റദ്ദ് ചെയ്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. സാമ്പത്തിക തിരിമറി ചൂണ്ടിക്കാണിച്ചാണ് ഈ നീക്കം. രണ്ടാം സീസൺ ആരംഭിക്കുവാനിരിക്കവെയാണ് ഈ നീക്കം.
കൃത്യ സമയത്ത് സാമ്പത്തികമായ ഇടപാടുകള്‍ നടത്തിയില്ലെന്നാണ് ഇരു ഫ്രാഞ്ചൈസികളുടെയും മേൽ ആരോപിച്ചിരിക്കുന്ന കുറ്റം. പുതിയ ഉടമകളെ തേടുവാന്‍ ഐസിസി അനുമതി കിട്ടിയ ശേഷം നടപടികള്‍ ആരംഭിക്കുമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
പുതിയ രണ്ട് ഉടമകളെ ബോര്‍ഡ് നേരത്തെ തന്നെ കണ്ടുപിടിച്ചുവെന്നാണ് അറിയുന്നത്. ദുബായിയിലെ സാസ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു കൊളംബോ കിംഗ്സ് എങ്കിൽ തെലുങ്കു വാരിയേഴ്സ് ആയിരുന്നു ദാംബുല്ല വൈക്കിംഗ്സിന്റെ ഉടമസ്ഥര്‍.
ജൂലൈ 30 മുതൽ ഓഗസ്റ്റ് 27 വരെയാണ് ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസൺ നടക്കുക.