സ്കോട്ട് പാർക്കർ ഫുൾഹാം പരിശീലക സ്ഥാനം ഒഴിയും, ബൗണ്മത് പരിശീലകനാകും

ഫുൾഹാം പരിശീലകനായ സ്കോട്ട് പാർക്കർ ക്ലബ് ചുമതല ഒഴിയും. കഴിഞ്ഞ സീസണിൽ ഫുൾഹാം ചാമ്പ്യൻഷിപ്പിലേക്ക് റിലഗേറ്റഡ് ആയപ്പോൾ തന്നെ പാർക്കർ പരിശീലക സ്ഥാനം ഒഴിയും എന്ന് സൂചനകൾ നൽകിയിരുന്നു. രണ്ടു വർഷത്തെ കരാർ ബാക്കിയിരിക്കെ ആണ് സ്കോട്ട് പാർക്കർ ഫുൾഹാം വിടുന്നത്. ഫുൾഹാം വിട്ടാൽ പാർക്കർ ചാമ്പ്യൻഷിപ്പ് ക്ലബ് തന്നെ ആയ ബൗണ്മതിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും.

നിലവിലെ ബൗണ്മത് പരിശീലകൻ ജോനാഥൻ വുഡ്ഗേറ്റിന്റെ കരാർ ബുധനാഴ്ച അവസാനിക്കുകയാണ്. കരാർ പുതുക്കില്ലെന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. 2019ൽ റെനിയേരി ക്ലബ് വിട്ടപ്പോൾ ഫുൾഹാമിന്റെ താൽക്കാലിക ചുമതലയേറ്റ പാർക്കർ പിന്നീട് ഫുൾഹാമിന്റെ സ്ഥിര പരിശീലകനായി മാറുകയായിരുന്നു‌. അവരെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിൽകാൻ പാർക്കറിന് ആയെങ്കിലും വീണ്ടും രണ്ടാം ഡിവിഷനിലേക്ക് തന്നെ ഫുൾഹാം തിരികെയെത്തി.

Previous articleലങ്ക പ്രീമിയര്‍ ലീഗിലെ രണ്ട് ടീമുകളെ പുറത്താക്കി ലങ്കന്‍ ബോര്‍ഡ്
Next articleമിത്താലി രാജിന്റെ ബലത്തിൽ 201 റൺസ് നേടി ഇന്ത്യ