ലങ്ക പ്രീമിയര്‍ ലീഗിൽ ഒരു ഫ്രാഞ്ചൈസിയെ കൂടി റദ്ദാക്കി

Jaffnastallions2

ലങ്ക പ്രീമിയര്‍ ലീഗിൽ മൂന്നാമത്തെ ഫ്രാഞ്ചൈസിയെയും റദ്ദാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ജാഫ്ന സ്റ്റാലിയന്‍സിനെയാണ് റദ്ദാക്കിയെ എന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാൽ ഏത് ഫ്രാഞ്ചൈസിയെയാണ് റദ്ദാക്കപ്പെട്ടതെന്ന് ഇതുവരെ വിവരം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. നേരത്തെ കൊളംബോ കിംഗ്സ്, ഡാംബുല്ല വൈക്കിംഗ് എന്നിവരുടെ കരാര്‍ ലങ്കന്‍ ബോര്‍ഡ് റദ്ദാക്കിയിരുന്നു.

ഈ ഫ്രാഞ്ചൈസികള്‍ക്ക് പകരം പുതിയ ഉടമകളെ ലങ്കന്‍ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെന്നും അതിന്റെ നടപടികള്‍ ഐസിസിയുമായി നടത്തി വരികയാണെന്നുമാണ് അറിയുന്നത്. ഐസിസിയുടെ അനുമതി ലഭിച്ചാൽ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ജൂലൈ 30ന് ലങ്ക പ്രീമിയര്‍ ലീഗിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുവാനിരിക്കവേയാണ് ബോര്‍ഡിന്രെ ഈ നീക്കങ്ങള്‍.

Previous articleഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ചു, ഷിമ്രൺ ഹെറ്റ്മ്യര്‍ തിരികെ എത്തുന്നു
Next articleഹാരിസ് സൊഹൈൽ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയിൽ കളിക്കില്ല