ലങ്ക പ്രീമിയര്‍ ലീഗ്, ഫൈനല്‍ ലൈനപ്പ് ആയി

ലങ്ക പ്രീമിയര്‍ ലീഗ് ഫൈനല്‍ ലൈനപ്പ് ആയി. ഗോള്‍ ഗ്ലാഡിയേറ്റേഴ്സും ജാഫ്ന സ്റ്റാലിയന്‍സും ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. ഇന്നലെ നടന്ന ആദ്യ സെമിയില്‍ കൊളംബോ കിംഗ്സിനെതിരെ രണ്ട് വിക്കറ്റ് വിജയം ഗോള്‍ ഗ്ലാഡിയേറ്റേഴ്സ് കരസ്ഥമാക്കിയപ്പോള്‍ ഇന്ന് നടന്ന രണ്ടാം സെമിയില്‍ ഡാംബുല്ല വൈക്കിംഗ്സിനെതിരെ 37 റണ്‍സിന്റെ വിജയമാണ് ജാഫ്ന സ്റ്റാലിയന്‍സ് സ്വന്തമാക്കിയത്.

ആദ്യ സെമിയില്‍ കൊളംബോ ആദ്യം ബാറ്റ് ചെയ്ത് 9 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടിയപ്പോള്‍ ഗോള്‍ ഒരു പന്ത് അവശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയം കരസ്ഥമാക്കിയത്. ഇന്ന് നടന്ന രണ്ടാം സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ജാഫ്ന 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ ഡാംബുല്ല 19.1 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു.