ലങ്ക പ്രീമിയര്‍ ലീഗ് മാറ്റി വെച്ചു, ടൂര്‍ണ്ണമെന്റ് ഐപിഎലിന് ശേഷം

ഓഗസ്റ്റ് 28ന് ആരംഭിക്കുവാനിരുന്ന ലങ്ക പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടനപതിപ്പ് മാറ്റി വെച്ചു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ക്വാറന്റീന്‍ നിയമങ്ങള്‍ വിദേശ താരങ്ങള്‍ക്ക് ഇപ്പോള്‍ പാലിക്കാന്‍ പറ്റുന്ന സാഹചര്യമല്ലയുള്ളതെന്ന് ചൂണ്ടിക്കാണിച്ചാണ് ടൂര്‍ണ്ണമെന്റ് നീട്ടുന്നത്. ടൂര്‍ണ്ണമെന്റ് ഐപിഎലിന് ശേഷം നവംബര്‍ മധ്യത്തോടെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ശ്രീലങ്കയിലേക്ക് കയറുന്ന ഏത് വിദേശയാളും 14 ദിവസത്തെ ക്വാറന്റീന് പോകണമെന്നാണ് നിയമം. ടൂര്‍ണ്ണമെന്റിന് എത്തുന്ന വിദേശ താരങ്ങള്‍ ഈ വരുന്ന ഞായറാഴ്ചയ്ക്കുള്ളില്‍ ശ്രീലങ്കയില്‍ എത്തിയാല്‍ മാത്രമേ അവര്‍ക്ക് ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കളിക്കുവാന്‍ സാധിക്കുകയുള്ളുവായിരുന്നു.

അത് ഇപ്പോള്‍ നടപ്പിലാകില്ല എന്ന് മനസ്സിലാക്കിയതോടെയാണ് ടൂര്‍ണ്ണമെന്റ് മാറ്റുവാനായി അധികാരികള്‍ തീരുമാനിച്ചത്.