യുവന്റ്സിന്റെ നിലവാരമില്ലാത്ത താരങ്ങളെ വിൽക്കാൻ ഒരുങ്ങി പിർലോ

- Advertisement -

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പിർലോ യുവന്റസ് പരിശീലകനായതിന് പിന്നാലെ ആദ്യം ചെയ്യാൻ പോകുന്നത് സ്ക്വാഡ് ആകെ അഴിച്ചു പണിയുക ആകും. പിർലോയും ക്ലബ് ബോർഡും തമ്മിൽ നടത്തിയ ആദ്യ ചർച്ചയിൽ പിർലോ ആവശ്യപ്പെട്ടതും ഇതാണ്. യുവന്റസ് എന്ന ക്ലബിൽ കളിക്കാൻ നിലവാരമില്ലാത്ത ഒരുപാട് താരങ്ങൾ സ്ക്വാഡിൽ ഉണ്ട് എന്നും അതുകൊണ്ട് തന്നെ അവരെ വിറ്റ് ഒഴിവാക്കണം എന്നുമാണ് പിർലോ ആവശ്യപ്പെടുന്നത്.

യുവന്റസിന്റെ മധ്യനിര ആകും മധ്യനിരയിലെ ഇതിഹാസമായിരുന്ന പിർലോ ആദ്യ ഉടച്ചുവാർക്കുക. ആരൺ റാംസി, മാറ്റ്യുഡി, ഖദീര തുടങ്ങിയവർ ഒക്കെ ക്ലവ് വിടേണ്ടി വരും. മാറ്റ്യുഡി ക്ലബ് വിടുന്നത് ഇതിനകം തന്നെ ഉറപ്പായിട്ടുണ്ട്. ഖദീരയ്ക്കും റാംസിക്കും ഇത് തന്നെ ആകും വിധി. പരിക്ക് അലട്ടുന്ന ഖദീര ഈ സീസണോടെ ജർമ്മനിയിലേക്കോ അമേരിക്കയിലേക്കോ പോകും. കഴിഞ്ഞ സീസണിൽ മാത്രം എത്തിയ റാംസി എവിടെയും പോകാൻ സാധ്യതയില്ല. റാംസിയുടെ ഉയർന്ന വേതനവും ക്ലബിന് പ്രശ്നമാണ്. ഫുൾബാക്കുകളായ സാൻണ്ട്രോ, ഡനിലോ എന്നിവർക്കും പകരക്കാരെ തേടാൻ പിർലോ ശ്രമിക്കുന്നുണ്ട്.

Advertisement