ഹസരംഗയ്ക്ക് മുന്നിൽ പതറി അഫ്ഗാനിസ്താൻ

ടി20 ലോകകപ്പിൽ മഴ ഒക്കെ ഒഴിഞ്ഞു അവസാനം അഫ്ഗാനിസ്താൻ ഇറങ്ങിയ മത്സരമായിരുന്നു ഇന്ന്. അവർ ഇന്ന് ശ്രീലങ്കയ്ക്ക് എതിരെ ആദ്യ ഇന്നിങ്സിൽ പക്ഷെ 144/8 റൺസ് മാത്രമെ എടുത്തുള്ളൂ. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലെടുക്കാ അഫ്ഘാനിന്ന് ആയിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 41 റൺസ് എടുക്കാൻ അവർക്ം ആയിരുന്നു. പിന്നീട് സ്ഥിരമായി വിക്കറ്റുകൾ വീണത് തിരിച്ചടിയായി മാറി.

20221101 113413

ഓപ്പണർ ഗുർബാസ് 28 റൺസും ഉസ്മാൻ ഗനി 27 റൺസും എടുത്തു. സർദാൻ 22 റൺസും എടുത്തു. വേറെ ആർക്കും കാര്യമായി തിളങ്ങാൻ ആയിരുന്നില്ല. വാനിന്ദു ഹസരംഗ് ഇന്ന് ശ്രീലങ്കയ്ക്ക് ആയി 3 വിക്കറ്റുകൾ എടുത്തു. വെറും 13 റൺസ് മാത്രമെ ഹസരംഗ 4 ഓവറിൽ വിട്ടു കൊടുത്തുള്ളൂ. ലഹിരു കുമാര രണ്ട് വിക്കറ്റും വീഴ്ത്തി.