ക്ലൂസ്നര്‍ പടിയിറങ്ങി, സിംബാബ്‍വേ ഇനി പുതിയ ബാറ്റിംഗ് കോച്ചിനെ കണ്ടെത്തണം

Lanceklusener

സിംബാബ്‍വേയുടെ ബാറ്റിംഗ് കോച്ച് സ്ഥാനം ഒഴി‍ഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ലാന്‍സ് ക്ലൂസ്നര്‍. കരാര്‍ റദ്ദാക്കുവാന്‍ ക്ലൂസ്നറും ബോര്‍ഡും തീരുമാനിക്കുയായിരുന്നു. മറ്റു ഭാഗങ്ങളിൽ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ ക്ലൂസ്നര്‍ താത്പര്യപ്പെടുന്നുണ്ടെന്ന് ബോര്‍ഡിനെ അറിയിക്കുകയായിരുന്നു.

ഈ വര്‍ഷം മാര്‍ച്ചിലാണ് താരം സിംബാബ്‍വേയുടെ ബാറ്റിംഗ് കോച്ചായി വീണ്ടും എത്തുന്നത്. മുമ്പ് 2016 മുതൽ 2018 വരെ ഈ ചുമതല അദ്ദേഹം വഹിച്ചിരുന്നു. 2019 മുതൽ 2021 ടി20 ലോകകപ്പ് വരെ അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചായും ക്ലൂസ്നര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.