അഫ്ഗാന്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ലാന്‍സ് ക്ലൂസ്നര്‍

അഫ്ഗാനിസ്ഥാന്റെ മുഖ്യ കോച്ചെന്ന കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ലാന്‍സ് ക്ലൂസ്നര്‍. സ്പെറ്റംബര്‍ 2019ൽ ആണ് രണ്ട് വര്‍ഷത്തേ കരാറിനായി ക്ലൂസ്നര്‍ അഫ്ഗാന്‍ ടീമിലെത്തുന്നത്. ഡിസംബര്‍ 31 വരെയാണ് താരത്തിന്റെ കരാര്‍.

2019 ഏകദിന ലോകകപ്പിന് ശേഷം ഫിൽ സിമ്മൺസിൽ നിന്നാണ് ക്ലൂസ്നര്‍ കോച്ചിംഗ് ദൗത്യം ഏറ്റെടുത്തത്. തന്റെ രണ്ട് വര്‍ഷത്തെ അഫ്ഗാനിസ്ഥാന്‍ ടീമിനൊപ്പമുള്ള അനുഭവം മികച്ചതായിരുന്നുവെന്നും എന്നാൽ ഇനി പുതിയ ദൗത്യങ്ങള്‍ തേടിയാണ് താന്‍ പോകുന്നതെന്നും ലാന്‍സ് ക്ലൂസ്നര്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനിൽ താലിബാന്‍ ഭരണം പിടിച്ചതാണോ ക്ലൂസ്നറുടെ ഈ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമല്ല.

Previous articleഇന്ന് ഈസ്റ്റ് ബംഗാൾ ഒഡീഷക്ക് എതിരെ
Next article80 ടെസ്റ്റുകളിൽ ഹര്‍ഭജന്റെ റെക്കോര്‍ഡ് മറികടക്കാനാകുന്നത് മികച്ച നേട്ടം – രാഹുല്‍ ദ്രാവിഡ്