ഇന്ന് ഈസ്റ്റ് ബംഗാൾ ഒഡീഷക്ക് എതിരെ

Img 20211129 234450

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ൽ ഇന്ന് തിലക് മൈതാന സ്റ്റേഡിയത്തിൽ വെച്ച് ഒഡീഷ എഫ്‌സി എസ്‌സി ഈസ്റ്റ് ബംഗാളിനെ നേരിടും. ബെംഗളൂരു എഫ്‌സിയെ ആദ്യ മത്സരത്തിൽ അനായാസമായി പരാജയപ്പെടുത്തി ആണ് ഒഡീഷ എത്തുത്‌

അന്ന് രണ്ട് ഗോളുകൾ നേടുയ ഹാവി ഹെർണാണ്ടസായിരുന്നു ഷോയിലെ താരം. സീസണിലെ പുതിയ സൈനിംഗുകൾ ടീമിനെ വലിയ രീതിയിൽ സഹായിക്കുന്നത് കാണാൻ ആദ്യ മത്സരത്തിൽ ആയിരുന്നു. മറുവശത്ത് എസ്‌സി ഈസ്റ്റ് ബംഗാൾ ദയനീയമായാണ് സീസൺ ആരഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളിൽ അവർ വിജയിച്ചില്ല. ജംഷഡ്പൂർ എഫ്‌സിക്കെതിരെ ആദ്യ കളി സമനിലയിൽ പിരിഞ്ഞ ശേഷം രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനോട് വലിയ സ്കോറിന് ഈസ്റ്റ് ബംഗാൾ തോറ്റിരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.

Previous article2020 തിലെ ബാലൻ ഡിയോർ ലെവൻഡോസ്കി അർഹിച്ചത്, അത് അദ്ദേഹത്തിന് നൽകണമായിരുന്നു ~ ലയണൽ മെസ്സി
Next articleഅഫ്ഗാന്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ലാന്‍സ് ക്ലൂസ്നര്‍