കൊറോണ വൈറസ് ബാധിച്ച് ലങ്കാഷെയർ ചെയർമാൻ ഡേവിഡ് ഹോഡ്കിസ് അന്തരിച്ചു

Staff Reporter

കൊറോണ വൈറസ് ബാധിച്ച് ഇംഗ്ലീഷ് കൗണ്ടി ക്ലബായ ലങ്കാഷെയറിന്റെ ചെയർമാൻ ഡേവിഡ് ഹോഡ്കിസ് അന്തരിച്ചു. ബ്രിട്ടീഷ് പ്രൊഫഷണൽ സ്പോർട്സുമായി ബന്ധപ്പെട്ട് കൊറോണ വൈറസ് മൂലം മരിക്കുന്ന ആദ്യ വ്യക്തിയാണ് ഡേവിഡ് ഹോഡ്കിസ്. 71 വയസ്സായിരുന്നു. 22 വർഷത്തിൽ അധികം ലങ്കാഷെയറിന്റെ ഭാഗമായിരുന്നു ഡേവിഡ് ഹോഡിക്സ്.

1998ലാണ് ഡേവിഡ് ഹോഡിക്സ് ആദ്യമായി ലങ്കാഷെയറിൽ എത്തുന്നത്. തുടർന്ന് 2017ൽ ലങ്കാഷെയറിന്റെ ചെയർമാനായി തിരഞ്ഞെടുക്കുപ്പെടുകയും ചെയ്തു. നിലവിൽ ഡേവിഡ് ഹോഡിക്സിന് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.