അരങ്ങേറ്റത്തില്‍ ശതകം നേടി കൈല്‍ മയേഴ്സ്, വിന്‍ഡീസിന്റെ സാധ്യതകള്‍ക്ക് പുത്തനുണര്‍വ്

Sports Correspondent

അരങ്ങേറ്റക്കാരായ കൈല്‍ മയേഴ്സും ക്രുമാ ബോണ്ണറും മികച്ച നാലാം വിക്കറ്റ് പടുത്തുയര്‍ത്തിയപ്പോള്‍ വിന്‍ഡീസിന് ബംഗ്ലാദേശിനെതിരെ വിജയ പ്രതീക്ഷ. മത്സരത്തിന്റെ അഞ്ചാം ദിവസം 44 ഓവറുകള്‍ അവശേഷിക്കവെ വിന്‍ഡീസ് 160 റണ്‍സാണ് വിജയത്തിനായി നേടേണ്ടത്.

കൈല്‍ മയേഴ്സ് 107 റണ്‍സും ബോണ്ണര്‍ 65 റണ്‍സുമാണ് നേടിയിട്ടുള്ളത്. 176 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയിരിക്കുന്നത്. 86 ഓവറില്‍ നിന്ന് 235/3 എന്ന നിലയിലാണ് സന്ദര്‍ശകര്‍ നിലകൊള്ളുന്നത്.