കൊല്‍പക് കരാര്‍ മതിയാക്കി കൈല്‍ അബോട്ട് തിരികെ ദക്ഷിണാഫ്രിക്കയിലേക്ക്

ഹാംപ്ഷയറുമായി 2017ല്‍ കൊല്‍പക് കരാറിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം കൈല്‍ അബോട്ട് തിരികെ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നു. ടൈറ്റന്‍സുമായി വൈറ്റ് ബോള്‍ കരാറിലാണ് താരം എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ മൂന്ന് സീസണുകളിലായി കൈല്‍ 182 വിക്കറ്റാണ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നേടിയത്. അബോട്ട് ടൈറ്റന്‍സുമായി വണ്‍-ഡേ കപ്പിനുള്ള കരാറിലാണ് എത്തിയത്.

കോവിഡ് കാരണം നിലവില്‍ വന്ന യാത്ര നിയന്ത്രണങ്ങളാല്‍ താരത്തിന് ഇത്തവണ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. യുകെ ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ലാത്തതിനാല്‍ തന്നെ എല്ലാ കൊല്‍പക് കരാറുകള്‍ റദ്ദാകുകയാണ്. ഇതോടെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വിദേശ താരങ്ങളായി കളിച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് വീണ്ടും രാജ്യത്തിനായി കളിക്കുവാനുള്ള യോഗ്യത ലഭിയ്ക്കും.